മീന്‍വില്‍പ്പനക്കാരനെ മര്‍ദ്ദിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Published : Dec 04, 2018, 02:49 PM ISTUpdated : Dec 04, 2018, 03:11 PM IST
മീന്‍വില്‍പ്പനക്കാരനെ മര്‍ദ്ദിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Synopsis

മീൻ വാങ്ങിയ പണത്തിന്‍റെ കുടിശിക തീർത്തു തരണമെന്ന് ജോർജ്ജിന്‍റെ മകളെ വഴിയിൽ കണ്ടപ്പോൾ പറഞ്ഞതിനാണ് മർദ്ദിച്ചതെന്നാണ് മക്കാർ പറഞ്ഞത്. 

ഇടുക്കി: മാങ്കുളത്ത് മീന്‍ വില്‍പ്പനക്കാരനെ മര്‍ദ്ദിച്ച അഞ്ചംഗ സംഘത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പുതുക്കയിൽ ജോർജ്ജ്, മരുമകൻ അരുൺ, സുഹൃത്ത് എബി എന്നിവരാണ് അറസ്റ്റിലായത് . മര്‍ദ്ദനമേറ്റ അടിമാലി പത്താംമൈല്‍ സ്വദേശി മക്കാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുളളത്. ഇതില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്.
 
മീൻ വാങ്ങിയ പണത്തിന്‍റെ കുടിശ്ശിക തീർത്തു തരണമെന്ന് ജോർജ്ജിന്‍റെ മകളെ വഴിയിൽ കണ്ടപ്പോൾ പറഞ്ഞതിനാണ് മർദ്ദിച്ചതെന്നാണ് മക്കാർ പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ മർദ്ദനത്തിനെതിരെ പോലീസിൽ പരാതിപ്പെടാത്തതിന് കാരണം മകളോട് മോശമായ് പെരുമാറിയതായ് കേസു കൊടുക്കുമെന്ന് ജോർജ്ജ് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണെന്നും മക്കാർ പറഞ്ഞു. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിന്‍റെ ഇടപെടലുണ്ടായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി