രണ്ട് തമിഴ്നാട് മന്ത്രിമാര്‍ക്കെതിരെ ആദായ നികുതി വകുപ്പ് കേസ്

Published : Apr 15, 2017, 01:01 AM ISTUpdated : Oct 05, 2018, 01:50 AM IST
രണ്ട് തമിഴ്നാട് മന്ത്രിമാര്‍ക്കെതിരെ ആദായ നികുതി വകുപ്പ് കേസ്

Synopsis

ചെന്നൈ: ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന ആദായ നികുതി വകുപ്പ് അധികൃതരുടെ പരാതിയിൽ തമിഴ്നാട്ടിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ കേസെടുത്തു. മന്ത്രിമാരായ ആര്‍ കാമരാജ്, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് മൂന്ന് പേർക്കെതിരെയും കേസുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ച തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്‍റെ വീട്ടില്‍ നടത്തിയ പരിശോധന തടയാന്‍ ഇവര്‍ ശ്രമിച്ചെന്നായിരുന്നു ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് ആദായ നികുതി വകുപ്പ് നൽകിയ പരാതി. എന്നാൽ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും വിജയഭാസ്കറെ കാണാനാണ് വീട്ടിൽ പോയതെന്നുമാണ് മന്ത്രിമാരുടെ നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കളിചിരികളുടെ വീട് കണ്ണീർക്കടലായി, ആൽജോയ്ക്ക് നെഞ്ചുപൊട്ടി യാത്രയയപ്പ്; സംസ്കാര ച‌ടങ്ങുകൾ പൂർത്തിയായി
അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത, ജാ​ഗ്രതാ നിർദേശം