പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്

കൊൽക്കത്ത: പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഇവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം മുന്നണികൾക്കും പാർട്ടികൾക്കും നിർണായകമാകും. മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെ തുടർന്നാണ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. റജിനഗറാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റൊരു മണ്ഡലം.

വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണമാണ് ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിലെ തെര‍ഞ്ഞെടുപ്പില്‍ നടക്കുന്നത്. തട്ടഞ്ചാവടിയാണ് പുതുച്ചേരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം. കോൺഗ്രസ് എം.പി പ്രദ്യുത് ബർദോലോയി ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് അസമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ 9നാണ് വോട്ടെണ്ണൽ.