പി.കെ. ശ്രീമതി എംപിക്കെതിരെ മോശം പരാമര്‍ശം; സംഘപരിവാര്‍ പ്രചാരകന്‍ എന്‍. ഗോപാല കൃഷ്ണനെതിരെ കേസെടുത്തു

Published : Oct 25, 2018, 05:52 PM ISTUpdated : Oct 25, 2018, 07:53 PM IST
പി.കെ. ശ്രീമതി എംപിക്കെതിരെ മോശം പരാമര്‍ശം; സംഘപരിവാര്‍ പ്രചാരകന്‍  എന്‍. ഗോപാല കൃഷ്ണനെതിരെ കേസെടുത്തു

Synopsis

 പി.കെ. ശ്രീമതി എംപിക്കെതിരെ ഉദയഭാരതം എന്ന യൂ ട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയ സംഭവത്തിൽ  സംഘപരിവാര്‍ പ്രചാരകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പ്രസംഗം സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരിപ്പിച്ചതിന് 32 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ സിപിഎം പത്തനംതിട്ടയിൽ നടത്തിയ സ്ത്രീ കൂട്ടായ്മയിൽ പി.കെ. ശ്രീമതി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു  ഗോപാലകൃഷ്ണന്‍റെ പരാമർശം. 

തിരുവനന്തപുരം: പി.കെ. ശ്രീമതി എംപിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ  സംഘപരിവാര്‍  പ്രചാരകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പ്രസംഗം സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരിപ്പിച്ചതിന് 32 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ സിപിഎം പത്തനംതിട്ടയിൽ നടത്തിയ സ്ത്രീ കൂട്ടായ്മയിൽ പി.കെ. ശ്രീമതി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു  ഗോപാലകൃഷ്ണന്‍റെ പരാമർശം. 

ഉദയഭാരതം എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണന്‍ ശ്രീമതി എംപിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറും എഴുത്തുകാരനും സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകനുമാണ് ഗോപാലകൃഷ്ണന്‍. നേരത്തെ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഗോപാലകൃഷ്ണനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്ലിംഗള്‍ പന്നികളെപ്പോലെ പെറ്റ്കൂട്ടുന്നവരാണ് എന്നായിരുന്നു വിവാദ പരാമര്‍ശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'; ലാലിക്ക് മറുപടിയുമായി തൃശൂർ മേയർ
എസ്ഐആർ: കേരളത്തിൽ 24 ലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധം അലയടിക്കും, കരട് പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച നിർണായക യോഗം ഇന്ന്