
കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്താനാണെന്ന സൂചന നല്‍കി ബീഹാര്‍ പൊലീസ്. പാകിസ്താന്റെ ചാര സംഘടനയായ ഐഎസ്‌ഐയുടെ പങ്ക് അപകടത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ബീഹാര്‍ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. അട്ടിമറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയത്തെത്തുടര്‍ന്ന് പിടിയിലായവരില്‍ ചിലരും പാകിസ്താന്റെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു.
നവംബര്‍ ഇരുപതിനുണ്ടായ അപകടത്തില്‍ 140 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു..എന്നാല്‍ ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് ഇപ്പോഴും റെയില്‍വേയുടെ കണ്ടെത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam