
തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ കളക്ടർ അന്തിമ തീരുമാനമെടുക്കുക.
നാലിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധ രാത്രിയാണ് അവസാനിക്കുക. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ അയവു വരുത്തിയെങ്കിലും വാവര് നട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ മാറ്റിയിരുന്നില്ല. എന്നാല്‍ വാവര് നട അടക്കമുള്ള ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. തീര്‍ഥാടകര്‍ക്ക് രാത്രിയിലുള്ള നിയന്ത്രണങ്ങളും കോടതി എടുത്തു കളഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam