മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; പൊലീസുകാരെ കണ്ടെത്താന്‍ വീണ്ടും ഓഡിറ്റ്

By Web DeskFirst Published Jul 1, 2018, 9:25 PM IST
Highlights

ഈ മാസം ഏഴിന് മുന്‍പ് പൊലീസുകാരുടെ അന്തിമ പട്ടിക നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ആനന്ദകൃഷ്ണന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും പൊലീസ് ഓഡിറ്റ് നടത്തുന്നു. വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിലും സുരക്ഷക്കുമായി വിവിധ ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ക്കൊപ്പവും നില്‍ക്കുന്ന പൊലീസുകാരുടെ കണക്കാണ് വീണ്ടും തയ്യാറാക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടത്.

ഈ മാസം ഏഴിന് മുന്‍പ് പൊലീസുകാരുടെ അന്തിമ പട്ടിക നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ആനന്ദകൃഷ്ണന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ദാസ്യപ്പണി വിവാദമായതോടെ ശേഖരിച്ച പ്രാഥമിക കണക്കെടുപ്പില്‍ 984 പൊലീസുകാരെ സുരക്ഷായി നിയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഉത്തരവൊന്നുമില്ലാതെ മുങ്ങി നടന്നിരുന്ന പൊലീസുകാര്‍ തിരികെയത്തിയിരുന്നു. ഉത്തരവൊന്നുമില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം മുങ്ങി നില്‍ക്കുന്ന പൊലീസുകാരുണ്ടെങ്കില്‍ നാളെ അഞ്ചുമണിക്ക് മുന്‍പ് മാതൃയൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡി.ജി.പി ഇന്ന് അന്ത്യശാസനം നല്‍കി.

click me!