സൗമ്യയുടെ ആത്മഹത്യ: 'ശ്രീ'യെ തേടി പൊലീസ്

Published : Aug 29, 2018, 03:11 PM ISTUpdated : Sep 10, 2018, 01:57 AM IST
സൗമ്യയുടെ ആത്മഹത്യ: 'ശ്രീ'യെ തേടി പൊലീസ്

Synopsis

ശ്രീയെന്ന ആളെക്കുറിച്ച് നേരത്തെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പിൽ പരാമ‌ർശമുണ്ടായിരുന്നു. 

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാഥമികാന്വേഷണത്തിനായി ഉത്തരമേഖലാ ജയിൽ ഡിഐജി കണ്ണൂർ വനിതാ ജയിലിലെത്തി.  ജീവനക്കാരിൽ നിന്നും ജയിൽ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് സന്ദർശനം. 

അതേസമയം ജയിലിൽ വെച്ച് സൗമ്യയെഴുതിയ കുറിപ്പുകൾ പൊലീസ് പരിശോധിക്കുകയാണ്.  സൗമ്യയുമായി ബന്ധമുണ്ടായിരുന്നവരുടെ വിവരങ്ങൾ കുറിപ്പിലുണ്ടെന്നാണ് വിവരം. ശ്രീയെന്ന ആളെക്കുറിച്ച് നേരത്തെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പിൽ പരാമ‌ർശമുണ്ടായിരുന്നു. ഇതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോള്‍. താൻ ആരെയും കൊന്നിട്ടില്ലെന്നും, ഇത് തെളിയിക്കാൻ തനിക്ക് കഴിയുമെന്ന വിശ്വാസവും ഡയറിയിൽ സൗമ്യ കുറിച്ചിട്ടുണ്ട്.  

വീട്ടിലുണ്ടായ മരണങ്ങളിൽ കുറ്റക്കാരിയാക്കി തന്നെ ഒറ്റപ്പെടുത്തിയതും, വ്യക്തിപരമായ ഏതാനും രചനകളുമാണ് കുറിപ്പിന്റെ ഉള്ളടക്കം.  മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം തുടങ്ങാനാണ് പൊലീസ് തീരുമാനം. നിലവിൽ ദുരൂഹതകളില്ലെന്നാണ് നിഗമനം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്
'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി