തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു തന്നെ മടക്കി അയക്കണം: രാഹുൽ ഈശ്വർ

Published : Nov 16, 2018, 12:35 PM ISTUpdated : Nov 16, 2018, 12:43 PM IST
തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു തന്നെ മടക്കി അയക്കണം: രാഹുൽ ഈശ്വർ

Synopsis

വൃശ്ചിക മാസത്തിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി നടതുറക്കാനിരിക്കെ ശബരിമല സന്ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു തന്നെ പൊലീസ് മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.

തിരുവനന്തപുരം: വൃശ്ചിക മാസത്തിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി നടതുറക്കാനിരിക്കെ ശബരിമല സന്ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു തന്നെ പൊലീസ് മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ വഴിനീളെ പ്രതിഷേധം ഉണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദേവസ്വം ബോർഡ് സാവകാശം നൽകാൻ തീരുമാനിച്ച നിലയ്ക്ക് ജനുവരി 22 വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. യുവതികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ  വരുന്ന 66 ദിവസവും ശബരിമലക്ക് കാവൽ നിൽക്കുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും