
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന് വിള്ളലെന്ന് വ്യാജ പ്രചരണം നടത്തിയ നാലു പേർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. വി.സി.ജെയിംസ്, വിൻസന്റ് വെല്ലൂക്കരൻ, ഡെയ്‍ലി ഇന്ത്യൻ ഹെറാൽഡിന്റെ എഡിറ്റർ, ദിൽജിത്ത് കണ്ണൂർ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവ ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam