ശബരിമലയിലെ ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമം; അനിഷ്ട സംഭവങ്ങള്‍ക്ക് പൊലീസിനെ പഴിച്ച് കെ സുധാകരന്‍

Published : Oct 17, 2018, 05:28 PM IST
ശബരിമലയിലെ  ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമം; അനിഷ്ട സംഭവങ്ങള്‍ക്ക് പൊലീസിനെ പഴിച്ച് കെ സുധാകരന്‍

Synopsis

പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അതിക്രമങ്ങള്‍ക്ക് പൊലീസിനെ പഴിച്ച് കെ സുധാകരന്‍. ജനകീയ സമരത്തെ പൊലീസ്  അടിച്ചമര്‍ത്താനുള്ള ശ്രമമാണ് അക്രമത്തിലേക്ക് നയിച്ചത്. അക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്നും കെ സുധാകരന്‍ പറഞ്ഞു

ശബരിമല: പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അതിക്രമങ്ങള്‍ക്ക് പൊലീസിനെ പഴിച്ച് കെ സുധാകരന്‍. ജനകീയ സമരത്തെ പൊലീസ്  അടിച്ചമര്‍ത്താനുള്ള ശ്രമമാണ് അക്രമത്തിലേക്ക് നയിച്ചത്. അക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സമാധാന പൂര്‍ണമായ പ്രതിഷേധമായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. 

അയപ്പദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശി ലിബിയും ആന്ധ്രാ സ്വദേശി മാധവിയുമാണ് പ്രതിഷേധത്തെ തുടര്‍ന്ന് മലകയറാനാകാതെ മടങ്ങിയത്. ലിബിയെ  പത്തനംതിട്ട ബസ് സ്റ്റാന്‍റില്‍ വച്ച് തന്നെ സ്ത്രീകളടക്കം, ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു.പ്രതിഷേധം മറികടന്നും ലിബി പമ്പയിലേക്ക് യാത്ര തുടരാന്‍ ശ്രമിച്ചതോടെ കാര്യങ്ങള്‍ സംഘര്‍ഷങ്ങളിലേക്ക് വഴിവച്ചു. പിന്നീട് പത്തനംതിട്ട സ്റ്റേഷനിലേക്ക് പൊലീസ് യുവതിയെ മാറ്റി.സംഘര്‍ഷം കണക്കിലെടുത്ത് സന്നിദ്ധാനത്തേക്ക് എത്തിക്കാനാകില്ലെന്ന് പൊലീസ് നിലപാട് എടുത്തതോടെ യുവതി ചേര്‍ത്തലയിലേക്ക് മടങ്ങി.

പ്രതിഷേധങ്ങള്‍ മറികടന്ന് പ്രായമായ രണ്ട് സ്ത്രീകള്‍ക്കും മകള്‍ക്കുമൊപ്പം മലകയറിയ 45വയസ്സുകാരി മാധവിയെ സ്വാമിഅയപ്പന്‍ റോഡില്‍ വച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.ആദ്യം പൊലീസ് ഒപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് പൊലീസ് പിന്‍വലിഞ്ഞതോടെ പ്രതിഷേധക്കാര്‍ കൂട്ടമായി എത്തി തടയുകയായിരുന്നു. സംഘര്‍ഷം കനത്തതോടെ അറംഗ കുടുംബത്തിനൊപ്പം മാധവിക്കും പമ്പ വഴി മടങ്ങേണ്ടി വന്നിരുന്നു.

പ്രധാന പാതയ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്. 

പമ്പയിലും നിലക്കലിലും പ്രതിരോധം തീര്‍ത്തതിനെ തുടര്‍ന്ന് മലകയറാനെത്തിയ സ്ത്രീകള്‍ക്ക് പമ്പയിലേക്ക് പ്രവേശിക്കാനായില്ല. ശബരിമലയില്‍ ഡ്യൂട്ടിയ്ക്കെത്തിയ വനിതാ പൊലീസുകാരെയും പ്രതിഷേധകര്‍ വാഹനത്തില്‍നിന്ന് ഇറക്കി വിട്ടു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം, കെ സ്മാര്‍ട്ട് സജ്ജം
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും