ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; വിളിച്ചത് രവി പൂജാര തന്നെയെന്ന് പൊലീസ്

Published : Dec 25, 2018, 10:37 AM IST
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; വിളിച്ചത് രവി പൂജാര തന്നെയെന്ന് പൊലീസ്

Synopsis

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് വഴിത്തിരിവിലേക്ക്. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാര തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിലേക്കും വിളിച്ചത്. 

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് വഴിത്തിരിവിലേക്ക്. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാര തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിലേക്കും വിളിച്ചത്. രവി പൂജാരയുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത പത്തു പേരെ കഴിഞ്ഞ ദിവസം കേരളാ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ രവിയുടെ ശബ്ദം തിരിച്ചറിഞ്ഞു. 

മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ രവി പൂജാര കര്‍ണ്ണാടകയിലെ ബിസിനസ്, ബില്‍ഡര്‍ മേഖലയിലെ സമ്പന്നരെ വിളിച്ച് നേരത്തെ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരുന്നു. എല്ലാ ഫോണ്‍ വിളികളും പണം ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു. നേരത്തെ 25 ലക്ഷം ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞ നവംബറില്‍ തന്നെ വിളിച്ചിരുന്നതായി ലീന പൊലീസിനോട് പറഞ്ഞിരുന്നു. 

എന്നാല്‍ ഇത്രയും വലിയ തുക രവി പൂജാര, ലീനയില്‍ നിന്ന് ആവശ്യപ്പെട്ടതാണ് പൊലീസിനെ കുഴക്കുന്നത്. വീണ്ടും ലീനയെ ഇതുസംബന്ധിച്ച് ചോദ്യം ചെയ്യേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ രവിയുടെ 40 അനുയായികളുടെ ലിസ്റ്റ് കേരളാ പൊലീസ് ശേഖരിച്ചു. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുഗതന്‍റെ അവധി അപേക്ഷ: മന്ത്രിയുടെ നിർദേശത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥയുടെ ഉത്തരവ്; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെക്കെതിരെ അന്വേഷണം
ചെങ്ങന്നൂരിലേക്ക് എൻഡിആർഎഫ് എത്തും, കുട്ടനാട്ടിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തി; ആലപ്പുഴയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ