ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം. ചിത്ര പി അരുണിമക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം. ചിത്ര പി അരുണിമക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മന്ത്രി കെ എം ഷാജിയുടെ നിർദേശത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥ ഉത്തരവിറക്കിയതെന്നാണ് കണ്ടെത്തൽ. ആഭ്യന്തര വകുപ്പിൽ നിന്നും ഉത്തരവിറക്കിയ അണ്ടർ സെക്രട്ടറി നമിതക്കെതിരെ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് സുഗതന് ആറ് മാസത്തേക്ക് അവധി അനുവദിച്ചത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News