ഭര്‍ത്താവിന്‍റെ കൊലപാതകം; ഭാര്യയെയും കാമുകനെയും പൊലീസ് തിരയുന്നു

Published : Dec 31, 2018, 04:58 PM IST
ഭര്‍ത്താവിന്‍റെ കൊലപാതകം; ഭാര്യയെയും കാമുകനെയും പൊലീസ് തിരയുന്നു

Synopsis

പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗോപിയെ ആശുപത്രിയിലില്‍ എത്തിച്ചത് ഭാര്യയും സുഹൃത്തുമാണെന്ന് വ്യക്തമായത്.

മുംബൈ: ഭര്‍ത്താവിന്‍റെ കൊലപാതകത്തിന് പിന്നാലെ മുങ്ങിയ യുവതിയെയും കാമുകനെയും പൊലീസ് തിരയുന്നു. മുംബൈ താനെ സ്വദേശിയായ ഗോപി കിസാന്‍ നായിക് (30) ആണ് കൊല്ലപ്പെട്ടത്. ഒരു യുവാവും യുവതിയും ചേര്‍ന്നാണ് ഗോപിയെ ആശുപത്രിയില്‍ എത്തിച്ചത്. അപകടം സംഭവിച്ചതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. യുവാവ് മരിച്ചുവെന്ന് അറിഞ്ഞതോടെ ഇവര്‍ മുങ്ങി.

പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗോപിയെ ആശുപത്രിയിലില്‍ എത്തിച്ചത് ഭാര്യയും സുഹൃത്തുമാണെന്ന് വ്യക്തമായത്. ഭാര്യ പ്രിയ (27), സുഹൃത്ത് മഹേഷ് കരാളെ (28) എന്നിവരെ ഗോപിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ഗോപി മരിച്ചത് ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഗോപിയുടെ വീട് പരിശോധിച്ച പൊലീസ് ഇവിടെ നിന്ന് രക്തക്കറ കണ്ടെത്തി. പ്രിയയും മഹേഷും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ ഗോപിയെ കൊല്ലുകയായിരുന്നുവെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിളിമാനൂരിൽ 15 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ, അമ്മ ഒളിവിൽ
കൊടുംക്രൂരത, പെൺമക്കൾക്കൊപ്പം ഉറങ്ങണമെന്ന് ആവശ്യപ്പെട്ടു; പുലർച്ചെ ഇരട്ടകളെ കൊലപ്പെടുത്തി അച്ഛൻ