
കെയ്‌റോ: കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ച യുവതിക്ക് ഈജിപ്തില്‍ തടവ് ശിക്ഷ. മന്‍സൗറ സിറ്റി കോടതിയാണ് ബസ്മ അഹമ്മദ് എന്ന യുവതിക്ക് മൂന്നുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ശിക്ഷയ്ക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്.
ബസ്മ അഹമ്മദ് കുരങ്ങിനെ കളിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കേസ്. ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയെന്നും, കുരങ്ങിന്‍റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും മറ്റും വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു.
ഒന്നരമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് യുവതിക്കെതിരെ കേസെടുത്തത്. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തന്‍റെ അറിവോടെയല്ല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് എന്നായിരുന്നു യുവതിയുടെ വാദം.
കോടതിയുടെ അന്വേഷണത്തില്‍ സദാചാരലംഘനത്തിനു യുവതിക്കുമേല്‍ മറ്റു രണ്ടു കേസുകള്‍ നില നിന്നതിന്റെ അടിസ്ഥാനത്തിലും കോടതി യുവതിയുടെ വാദങ്ങള്‍ തള്ളുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam