തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു; 'വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ' പുസ്തകം നിരോധിക്കണമെന്ന് ഡിജിപി

Published : Sep 29, 2021, 11:33 AM ISTUpdated : Sep 29, 2021, 11:37 AM IST
തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു; 'വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ' പുസ്തകം നിരോധിക്കണമെന്ന് ഡിജിപി

Synopsis

അനിൽകാന്തിന്റെ നിർദ്ദേശത്തിന് പിന്നാലെ പുസ്തകം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആർഡി ഡയറക്ടർ എസ് ഹരികിഷോർ, ആഭ്യന്തര സുരക്ഷ ഐജി ജി സ്പർജൻ കുമാർ, ഡോക്ടർ എൻ കെ ജയകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. 

തിരുവനന്തപുരം: യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന ഈജിപ്ഷ്യൻ മുസ്ലീം പണ്ഡിതൻ്റെ പുസ്തകം നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്( State Police Chief Anilkanth ). അഹമ്മദ് ഇബ്രാഹിം അൽ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ എന്നാണ് പുസ്തകത്തിന്റെ പേര് ( Mashari al-Ashwaq Ila Masari al-Ushaaq ). ഉത്തരവിൻ്റെ പകർപ്പ് എഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അൽ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മത സ്പർധ വളർത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു. 

അനിൽകാന്തിന്റെ നിർദ്ദേശത്തിന് പിന്നാലെ പുസ്തകം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആർഡി ഡയറക്ടർ എസ് ഹരികിഷോർ, ആഭ്യന്തര സുരക്ഷ ഐജി ജി സ്പർജൻ കുമാർ, ഡോക്ടർ എൻ കെ ജയകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. 

അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അൽ ദിമാഷ്കി ദുംയാതി പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മതപണ്ഡിതനാണെന്നാണ് കരുതുന്നത്. ഇബ്നു നുഹാസ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നു. മഷാരി അൽ അഷ്വാക് എന്ന പുസ്തകം വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരെന്നതിൽ വ്യക്തതയില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം': വി ഡി സതീശൻ
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം