ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിന് പുറകില്‍ നിന്ന്

Published : Sep 29, 2021, 10:58 AM ISTUpdated : Sep 29, 2021, 01:34 PM IST
ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയില്‍;  മൃതദേഹം കണ്ടെത്തിയത് വീടിന് പുറകില്‍ നിന്ന്

Synopsis

രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ (Kattappana) ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. ജാർഖണ്ഡ് (Jharkhand) സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. 

മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും തോട്ടം ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറക് വശത്തായിട്ടായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറയിക്കുകയായിരുന്നു.  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിരോധിത സിന്തറ്റിക് ലഹരി; ഗുണ്ടാ സഹോദരങ്ങളടക്കം നാലുപേർ പൊലീസിൻ്റെ പിടിയിൽ
തേങ്ങയിടാനെത്തിയ തൊഴിലാളി പറമ്പിൽ കണ്ടത് മനുഷ്യന്‍റെ അസ്ഥികൂടം, പൊലീസ് അന്വേഷണം