ദുരഭിമാനക്കൊലയെന്ന് സംശയം; പെണ്‍കുട്ടിയുടെ ശവസംസ്കാരം പൊലീസ് തടഞ്ഞു

Published : Sep 16, 2018, 11:46 PM ISTUpdated : Sep 19, 2018, 09:27 AM IST
ദുരഭിമാനക്കൊലയെന്ന് സംശയം; പെണ്‍കുട്ടിയുടെ ശവസംസ്കാരം പൊലീസ് തടഞ്ഞു

Synopsis

ഞായറാഴ്ച ശവസംസ്ക്കാരം നടക്കുന്നെന്ന രഹസ്യസൂചനയെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.  പൊലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടിയുടെ മൃതദേഹത്തിന് തീകൊളുത്തിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് പരീക്ഷണത്തിനായി അയച്ചിട്ടുണ്ട്. 

റോത്തക്ക്: ദുരഭിമാനക്കൊലയെന്ന സംശയത്തെ തുടര്‍ന്ന് ഹരിയാനയിലെ റോത്തക്കില്‍  കൌമാരക്കാരിയുടെ ശവസംസ്ക്കാരം പൊലീസ് തടഞ്ഞു.  പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ ശനിയാഴ്ച മരിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായിരുന്നു എന്നും ആശുപത്രിയിലേക്ക് പോകുന്ന വഴി മരണപ്പെട്ടെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. 

ഞായറാഴ്ച ശവസംസ്ക്കാരം നടക്കുന്നെന്ന രഹസ്യസൂചനയെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.  പൊലീസ് എത്തുമ്പോഴേക്കും  പെണ്‍കുട്ടിയുടെ മൃതദേഹത്തിന് തീകൊളുത്തിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് പരീക്ഷണത്തിനായി അയച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ