
ചെന്നെെ: പാട്ടില്‍ മോദി എന്ന പേര് ആവര്‍ത്തിച്ച് വന്നതിന്‍റെ പേരില്‍ ബാന്‍റിനെ വിലക്കി പൊലീസ്. സംവിധായകന്‍ പാ രഞ്ജിത്തിന്‍റെ കാസ്റ്റ്‍ലെസ് കളക്ടീവ് എന്ന ബാന്‍റിനെയാണ് പാട്ട് പാടുന്നതില്‍ നിന്ന് തമിഴ്നാട് പൊലീസ് തടഞ്ഞത്. ചെന്നെെയില്‍ നടന്ന ജാതിരഹിത കൂട്ടായ്മയ്ക്കിടയിലായിരുന്നു സംഭവം.
ബാന്‍റിന്‍റെ പ്രകടനത്തിനിടയില്‍ മോദി എന്ന് പേര് ആവര്‍ത്തിച്ച് കടന്നു വന്നതോടെ പരിപാടി നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സാംസ്കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും എന്നാല്‍, പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്നും പൊലീസ് പറയുന്നു.
എന്നാല്‍, രാജ്യത്തിന്‍റെ ആകെയുള്ള അവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പാടിയതെന്ന് കാസ്റ്റ്‍ലെസ് കളക്ടീവ് പറഞ്ഞു. മോദി എന്നത് ലളിത് മോദിയോ നീരവ് മോദിയോ ഒക്കെ ആകാം. പൊലീസിന്‍റെ നടപടി ആവിഷ്കാര സ്വതന്ത്ര്യത്തിനന്മേലുള്ള കടന്ന് കയറ്റമാണെന്നും സംഘാടകര്‍ ആരോപിച്ചു.
നേരത്തെ, ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച് രംഗത്തെത്തിയ സംഘമാണ് കാസ്റ്റ്‍ലെസ് കളക്ടീവ്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണയ്ക്കുകയും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെയും അനാചാരങ്ങളും സ്ത്രീ ശാക്തീകരണവുമൊക്കെ ഉള്‍പ്പെടുത്തുന്ന പ്രകടനവും ശബരിമല സത്രീ പ്രവേശനത്തെ പിന്തുണയ്ക്കുകയും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെയും അനാചാരങ്ങളും സ്ത്രീ ശാക്തീകരണവുമൊക്കെ നടത്തിയിരുന്നു.
ഇതിനിടെ മോദി തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിക്കാന്‍ എത്തും മുമ്പ് ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. 'ഗോ ബാക്ക് മോദി' എന്ന ഹാഷ് ടാഗിൽ പതിനായിരക്കണക്കിന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് പ്രചരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam