
2018 ഒക്ടോബർ 18നാണ് മുംബൈയിൽ പരസ്യ മോഡലിനെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ ഇരുപത് വയസ്സുകാരി മാനസി ദീക്ഷിതായിരുന്നു കൊല്ലപ്പെട്ടത്. പത്തൊൻപത് വയസ്സുള്ള ഫോട്ടോഗ്രാഫർ സയ്യിദ് മുസ്സമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ബംഗൂർ നഗർ പൊലീസ് ചാർജ്ജ് ഷീറ്റ് സമർപ്പിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ചാർജ്ജ് ഷീറ്റിൽ പൊലീസ് വ്യക്തമാക്കുന്നു.
മാനസി ദീക്ഷിത്തും സയ്യിദ് മുസമ്മിലും സുഹൃത്തുക്കളായിരുന്നു. മുംബൈ അന്ധേരിയിലെ സയ്യിദ് മുസമ്മിലിന്റെ വീട്ടിലേക്ക് ഇയാളുടെ ആവശ്യപ്രകാരം മാനസി എത്തുകയായിരുന്നു. ഫോട്ടോ ഷൂട്ടിനെന്ന ഉപായം പറഞ്ഞാണ് ഇയാൾ മാനസിയെ വീട്ടിലെത്തിച്ചത്. അതിന് ശേഷം ലൈംഗികബന്ധത്തിലേർപ്പെടാൻ നിർദ്ദേശിച്ചു. എന്നാൽ മാനസി ഇതിന് തയ്യാറായില്ല. അതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കു തർക്കമുണ്ടാകുകയും ഇയാൾ മാനസിയെ കൊല്ലുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
- ഫോട്ടോഷൂട്ടിനെന്ന വ്യാജേനയാണ് ഞാൻ മാനസിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. അതിന് ശേഷം ലൈംമാനസി തയ്യാറായില്ല. തടി കൊണ്ടുള്ള സ്റ്റൂൾ ഉപയോഗിച്ച് ഞാനവളുടെ തലയ്ക്കടിച്ചു. - സയ്യിദ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബോധരഹിതയായി തറയിൽ വീണ മാനസിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് ചാർജ്ജ് ഷീറ്റിൽ വ്യക്തമാക്കുന്നു. സ്വകാര്യഭാഗങ്ങളിൽ മുറിവുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായും ചാർജ്ജ് ഷീറ്റിലുണ്ട്.
പിന്നീട് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയതിന് ശേഷം ടാക്സി ബുക്ക് ചെയ്തു. എന്നാൽ ബാഗിനുള്ളിൽ എന്താണെന്ന ടാക്സി ഡ്രൈവറുടെ ചോദ്യത്തെതുടർന്ന് ഇയാൾ യാത്ര ഒഴിവാക്കിയെന്ന് ഡ്രൈവറുടെ മൊഴിയിൽ പറയുന്നു. പിന്നീട് ഓൺലൈൻ ടാക്സി ബുക്ക് ചെയ്താണ് ഇയാൾ എയർപോർട്ടിലേക്ക് യാത്ര തിരിച്ചത്. വണ്ടിയിൽ കയറിയതിന് ശേഷം ലൊക്കേഷൻ മാറ്റി യാത്ര ചെയ്തു.
സയ്യിദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കാർ ഡ‍്രൈവർ ഇയാളെ ഇറക്കിയ സ്ഥലത്ത് തന്നെ കാത്തുനിന്നു. മലാഡിനടുത്ത് റോഡരികിൽ സ്യൂട്ട് കേസ് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി ഇയാൾ തിരികെ പോകുന്നത് കണ്ട ടാക്സി ഡ്രൈവറാണ് പൊലീസിനെ വിളിച്ച് സംഭവിച്ച കാര്യങ്ങൾ അറിയിച്ചത്. ടാക്സി ഡ്രൈവറുടെ മൊഴിയെ തുടർന്നാണ് ഹൈദരാബാദിലെ ഒഷിവാര അപ്പാർട്ട്മെന്റിൽ നിന്നും സയ്യിദ് മുസ്സമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam