കോടതി വിവാഹം റദ്ദുചെയ്‍ത പെണ്‍കുട്ടിയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലെത്തിച്ചു

By Web DeskFirst Published May 26, 2017, 3:40 PM IST
Highlights

കൊച്ചി: മതം മാറിയുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിതിന് പിന്നാലെ ഹോമിയോ വിദ്യാർത്ഥിനിയായ  പെൺകുട്ടിയെ പോലീസ്  വീട്ടിലേക്ക് കൊണ്ടുപോയി. മാതാപിതാക്കൾക്കൊപ്പം പോകാൻ വിസമ്മതിച്ച പെൺകുട്ടിയെ പോലീസ്  ബലം പ്രയോഗിച്ചാണ് കൊണ്ടുപോയത്. വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് യുവതിയെ വിവാഹം ചെയ്ത ഷെഫിൻ ജഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പരഞ്ഞു. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ  മുസ്ലീം ഏകോപന സമിതിയും   രംഗത്ത് വന്നു.

കഴിഞ്ഞ ദിവസമായിരുന്നു കോട്ടയം സ്വദേശിനിയായ ഹോമിയോ വിദ്യാർത്ഥിനിയുടെ മതം മാറിയുള്ള വാവാഹം ഹൈക്കോടതി അസാധുവാക്കുകയും വീട്ടുകാർക്കൊപ്പം പോകൻ ഉത്തരവിടുകയും ചെയ്തത്. ഹൈക്കോതി ഉത്തരവ് നടപ്പാക്കുന്നതിനാണ്  ഇന്ന് ഉച്ചയോടെ പെൺകുട്ടിയെ പാർപ്പിച്ച ഹോസ്റ്റലിൽ കോട്ടയം എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷിതാവിനൊപ്പം എത്തിയത്. എന്നാൽ വീട്ടുകാർക്കൊപ്പം പോകാൻ വിസമ്മതിച്ച പെൺകുട്ടി തൻ മതം മാറിയെന്നും വീട്ടുകാർക്കൊപ്പം പോകേണ്ടെന്നും ഉറക്കെ വിളിച്ചുപറഞ്ഞു. ഇത് വകവെക്കാതെയാണ് പോലീസ് പെൺകുട്ടിയെ കൊണ്ടുപോയത്. 

ഹോമിയോ വിദ്യാർത്ഥിനിയായ അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിൻ ജഹാൻ എന്ന യുവാവിനെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ മാതാപിതാക്കളെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്  വിവാഹം റദ്ദാക്കിയത്.വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടിയെ വിവാഹം ചെയ്ത ഷഫിൻ ജഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം ഏകോപന സമിതിയും രംഗത്ത് വന്നു. ഈമാസം 29ന് ഹൈക്കോടതി മാർച്ച് നടത്തുമെന്ന് ഏകോപന സമിതി പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ മാധ്യമങ്ങൾക്ക് പെണ്‍കുട്ടി തുറന്ന കത്തെഴുതിയിരുന്നു. തന്നെ സ്വന്തം ഇഷ്‍ടപ്രപകാരം ജീവിക്കാൻ അനുവദിക്കണമെന്നും ഇക്കാര്യത്തിൽ കോടതിക്കെന്താണ് കാര്യമെന്നുമായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ്സിനും പെൺകുട്ടി കത്തെഴുതിയിട്ടുണ്ട്.

 

click me!