ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗിക ശേഷി ടെസ്റ്റ് പോസിറ്റീവ്

By Web TeamFirst Published Sep 25, 2018, 12:14 PM IST
Highlights

അതേസമയം ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രദർ‍ശിപ്പിച്ച കേസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട്  എം ജെ കോൺഗ്രകേഷൻ പിആർഒ സിസ്റ്റർ അമലക്ക് അന്വേഷണസംഘം നോട്ടീസ് നൽകി. ബിഷപ്പിനെ ന്യായീകരിച്ച് കൊണ്ട് മിഷറീസ് ഓഫ് ജിസസ് ഇറക്കിയ വാർത്താകുറിപ്പിലാണ് ഇരയായ കന്യാസ്ത്രീയുടെ ചിത്രം നൽകിയത്.

കോട്ടയം:  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗിക ശേഷി പരിശോധന പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട്  അന്വേഷണസംഘത്തിന് കൈമാറി.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ അന്വേഷണസംഘം വീണ്ടും ജലന്ധറിൽ പോകും. ബിഷപ്പ്  അറസ്റ്റിലായതോടെ രൂപതയിൽ നിന്ന് കുടുതൽ പേർ മൊഴി നൽകാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക് പോകുന്നത്. ഫ്രാങ്കോ മളയ്ക്കലിനെ ഒപ്പം കൊണ്ടുപോകാൻ തീരുമാനിച്ചിട്ടില്ല.

കന്യാസ്ത്രിയുടെ സഹോദരിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കാലടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫ്രാങ്കോ മുളക്കലിന്റ സഹായി തോമസ് ചിറ്റുപ്പറമ്പനും ഉണ്ണി ചിറ്റുപ്പറമ്പനുമെതിരെയാണ് പരാതി. നിലവില്‍ പാലാ സബ്ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഫ്രാങ്കോ മുളയ്ക്കൽ.

ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രദർ‍ശിപ്പിച്ച കേസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട്  എം ജെ കോൺഗ്രകേഷൻ പിആർഒ സിസ്റ്റർ അമലക്ക് അന്വേഷണസംഘം നോട്ടീസ് നൽകി. ബിഷപ്പിനെ ന്യായീകരിച്ച് കൊണ്ട് മിഷറീസ് ഓഫ് ജിസസ് ഇറക്കിയ വാർത്താകുറിപ്പിലാണ് ഇരയായ കന്യാസ്ത്രീയുടെ ചിത്രം നൽകിയത്. ഇതിനെതിരെ കന്യാസ്ത്രീയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് എം ജെ കോൺഗ്രികേഷന്റ പിആർഒ സിസ്റ്റർ അമലയോട് ഏഴ് ദിവസത്തികനം നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്.


 

click me!