മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യ; അന്വേഷണം അവസാനിപ്പിക്കുന്നു

Published : Nov 22, 2017, 10:23 PM ISTUpdated : Oct 05, 2018, 02:04 AM IST
മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യ; അന്വേഷണം അവസാനിപ്പിക്കുന്നു

Synopsis

കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഊഷ്മള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. സംഭവത്തില്‍ ആര്‍ക്കെതിരേയും കെസെടുത്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈ മാസം 15നാണ് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൃശൂര്‍ ഇടത്തുരുത്തി സ്വദേശി ഊഷ്മള്‍ ഉല്ലാസ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ഊഷ്മളിന്‍റേത് ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. കെ.എം.സി.ടി കണ്‍ഫഷന്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍  സീനിയര്‍ വിദ്യാര‍്ത്ഥികളെക്കുറിച്ച്, ഊഷ്മള്‍ ആരാണെന്ന് വ്യക്തമാക്കാതെ ഒരു കുറിപ്പ് ഇട്ടിരുന്നു. എന്നാല്‍ ഇതിട്ടത് ഊഷ്മളാണെന്ന് എല്ലാവര്‍ക്കും മനസിലായി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊടുവള്ളി സി.ഐ എന്‍. ബിശ്വാസ് പറഞ്ഞു.

വളരെ സജീവമായി തന്നെയായിരുന്നു പോലീസിന്‍റെ അന്വേഷണം. കോഴിക്കോട് റൂറല്‍ എസ്.പി തന്നെ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. ഊഷ്മളിന് വന്ന ഫോണ്‍ വിളികളെക്കുറിച്ചും അന്വേഷണം നടന്നു. സൈബര്‍ സെല്ലിന്‍റെ കൂടി സഹായത്തോടെയായിരുന്നു അന്വേഷണം. എന്നാല്‍ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് അവസാനവട്ടമെന്ന നിലയില്‍ ഊഷ്മളിന്‍റെ സഹപാഠികളേയും ഡോക്ടറേയും ചോദ്യം ചെയ്യും. ഇതിന് ശേഷം അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ
'പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി', വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി