
പോര്‍ട്ട്‍ലാന്‍റ്: 55ഓളം തെളിയിക്കപ്പെട്ട ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ പോര്‍ട്ട്‍ലാന്‍റിലെ വീഡിയോ ഗ്രാഫര്‍ക്ക് 30 വര്‍ഷം തടവ്. 37കാരനായ തോമസ് വാള്‍ട്ടര്‍ ഒളിവറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമ നിയമപ്രകാരം ഫസ്റ്റ് ഡിഗ്രി ചാര്‍ജുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. മൂന്ന് ഡിഗ്രികളായി തരംതിരിച്ച കുറ്റകൃത്യങ്ങളില്‍ ഏറ്റവും കടുത്ത ശിക്ഷയാണ് ഫസ്റ്റ് ഡിഗ്രി ചാര്‍ജുകളില്‍ ഉള്‍പ്പെടുന്നത്.
കോടതി രേഖകള്‍ പ്രകാരം 55 കേസുകളാണ് ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടകളെ ബലാത്സംഗം ചെയ്തതടക്കമുള്ള കേസുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇയാള്‍ക്കെതിരെ ആറ് വ്യത്യസ്ത മേഖലയിലുള്ള സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഡിറ്റക്ടീവ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ 55 കേസുകളാണ് അവര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് 2017 മെയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമായ ചില സ്ത്രീകളാണ് ആദ്യം പരാതിയുമായി എത്തിയത്. തുടര്‍ന്ന് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പോട്ട്‍ലാന്‍റില്‍ പ്രമുഖ വീഡിയോഗ്രാഫറും ടിവി ഡ്രാമാ ആര്‍ട്ടിസ്റ്റുമാണ് ഒളിവര്‍.
പീഡിപ്പിക്കപ്പെട്ടവരില്‍ ഒരാളെ ഒളിവര്‍ പരിചയപ്പെടുന്നത് ഡേറ്റിങ് സൈറ്റില്‍ നിന്നായിരുന്നു. അടുത്തയാള്‍ അയല്‍ക്കാരിയുമാണ്. അടുത്തയാളെ ഒരു സംഗീത പരിപാടിക്കിടെയും പരിചയപ്പെട്ടു. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ നിന്ന് പരിചയപ്പെട്ട 11 ഓളം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി മുന്നോട്ടു വന്നു.
ഒളിവര്‍ ജോലി ചെയ്തതും താമസിച്ചതുമാടക്കം ബന്ധപ്പെട്ട ഇടങ്ങളിലും അന്വേഷണം നടത്തിയപ്പോള്‍ എല്ലായിടത്തു നിന്നും പരാതികള്‍ ലഭിച്ചതായാണ് ഡിക്ടക്ടീവ് ഏജന്‍സി കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കാറിലും വീട്ടിലും ഹോട്ടലുകളിലുമായി പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇത്തരത്തില്‍ പരാതിപ്പെടാത്ത നിരവധി പേര്‍ ഉണ്ടെന്നും അന്വേഷണം തുടരുമെന്നുമാണ് ഡിക്ടക്ടീവ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam