'കളിക്കാനല്ല, പഠിക്കാനാണ്', പൗളിന ഫ്രം നൈജീരിയ

Published : Aug 04, 2018, 07:30 AM ISTUpdated : Aug 04, 2018, 12:45 PM IST
'കളിക്കാനല്ല, പഠിക്കാനാണ്', പൗളിന ഫ്രം നൈജീരിയ

Synopsis

ജേണലിസം ഡിപ്പാര്‍ട്ട്മെന്‍റിലാണ് പൗളി പ്രവേശനം നേടിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍റെ ഭാഗമായാണ് ആഫ്രിക്കക്കാരിയായ പൗളിന പഠനത്തിനെത്തിയിരിക്കുന്നത്

കൊല്ലം: എസ്എന്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ എല്ലാ ശ്രദ്ധയും ഒരാളിലേക്കായിരുന്നു. നൈജീരിയക്കാരി പൗളിന. കോളേജില്‍ ആദ്യമായി പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ഥിയെ പരിചയപ്പെടാനുള്ള തിരക്കായിരുന്നു പിന്നീട് കണ്ടത്.

ജേണലിസം ഡിപ്പാര്‍ട്ട്മെന്‍റിലാണ് പൗളി പ്രവേശനം നേടിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍റെ ഭാഗമായാണ് ആഫ്രിക്കക്കാരിയായ പൗളിന പഠനത്തിനെത്തിയിരിക്കുന്നത്. കേരളം ഏറെ ഇഷ്ടമായെന്നും കാലാവസ്ഥ അത്ഭുതപ്പെടുത്തിയെന്നും പൗളിന പറഞ്ഞു. കോളേജ് ഏറെ ഇഷ്ടമായി. ആദ്യ ദിനം തന്നെ ഒത്തിരി സുഹൃഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞെന്നും പൗളിന പറയുന്നു.

വ്യത്യസ്ത നാട്ടു ഭാഷകളിലാണ് നൈജീരിയയിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസം.  പൗളിന സ്കൂള്‍ തലം മുതല്‍ ഇംഗ്ലീഷിലാണ് പഠനം. പൗളിന പഠിച്ചതും ഇംഗ്ലീഷ് മീഡിയത്തിലാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ കോളേജ് പഠനം പൗളിനയ്ക്ക് ബുദ്ധിമുണ്ടാക്കില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത് ക്രമസമാധാന പാലനമല്ല; മറിച്ച് അധികാര ദുരുപയോഗം, ഇടപ്പഴഞ്ഞി ക്ഷേത്രത്തിൽ കയറി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസിനെതിരെ ബിജെപി നേതൃത്വം
ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു