
തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം പുതിയ രാഷ്ട്രീയ അടവു നയമുണ്ടാക്കുമെന്ന് പ്രകാശ് കാരാട്ട്. ബിജെപിക്ക് എതിരെ ഇടതുപക്ഷ ഐക്യം തന്നെയാണ് പ്രായോഗികം . ഇക്കാര്യം 22 ാം പാര്‍ട്ടി കോണ്‍ഗ്രസ് വിശദമായി ചര്‍ച്ച ചെയ്യുമെന്നും പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് പറഞ്ഞു.
ഇടത് വിരുദ്ധ വോട്ടുകളുടെ ഏകീകരണവും ബിജെപിയുടെ പണാധിപത്യവുമാണ് ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടിയായത്. വലുതും ചെറുതുമായ കോണ്‍ഗ്രസ് നേതാക്കളെല്ലാം ബിജെപിയിലേക്ക് ചേക്കേറി. എന്നിട്ടും ഇടതുപക്ഷം 45 ശതമാനം വോട്ട് നേടി. എന്ത് വെല്ലുവിളി നേരിട്ടും തിരിച്ചുവരും. ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പോരാട്ടങ്ങളിൽ പുതിയ ദിശാബോധമാണ് ആവശ്യമെന്നും പ്രകാശ് കാരാട്ട് വിശദീകരിച്ചു
കാൽനൂറ്റാണ്ടിലെ എതിരില്ലായ്മക്ക് ശേഷം ത്രിപുരയിലെ തിരിച്ചടി ദേശീയ തലത്തിൽ മാത്രമല്ല പാര്‍ട്ടിക്കകത്തും വലിയ ചര്‍ച്ചയായിരിക്കെയാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി പാര്‍ട്ടിക്കകത്തെ കലാപങ്ങൾക്ക് അടിയവരയിടുന്നു എന്ന് മാത്രമല്ല , ഇടത് ഐക്യമെന്ന ബദൽ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് എത്തിക്കുക കൂടിയാണ് കാരാട്ട് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam