ലോയക്കേസ്;ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വിധിയെന്ന് പ്രശാന്ത് ഭൂഷണ്‍

By Web DeskFirst Published Apr 19, 2018, 12:51 PM IST
Highlights
  • സംശയങ്ങൾ ഉന്നയിച്ചതിന് തങ്ങളെ കുറ്റപ്പെടുത്തി

ദില്ലി:ജസ്റ്റിസ് ബി.എച്ച് ലോയ മരണക്കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍. ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെയാണ് വിധിയെന്നും. സംശയങ്ങൾ ഉന്നയിച്ചതിന് തങ്ങളെ കുറ്റപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഹര്‍ജികള്‍ തള്ളി കൊണ്ടുള്ള വിധിയില്‍ കേസില്‍ ഹാജരായ വാദിഭാഗം അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. ജഡ്ജിമാരെ സംശയനിഴലില്‍ നിര്‍ത്താനുള്ള ഒന്നും തന്നെയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ അന്വേഷണഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ സംശയകരമായി ഒന്നും തന്നെയില്ല എന്നും അതിനാല്‍ പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചെങ്കിലും ബെഞ്ചില്‍ അംഗമായ ഡി.വൈ.ചന്ദ്രചൂഢാണ് ഈ വിധി എഴുതിയിരിക്കുന്നത്. ജഡ്ജി ലോയ മറ്റു മൂന്ന് ജഡ്ജിമാര്‍ക്കൊപ്പമാണ് നാഗ്പുരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. മരണപ്പെടും മുന്‍പ് ഇവര്‍ ഒരുമിച്ചാണ് യാത്ര ചെയ്തതും നാഗ്പുരില്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുത്തതും.

click me!