ഹൈക്കോടതി നിര്‍ദ്ദേശം: പ്രീത ഷാജി വീടിന്‍റെ താക്കോൽ ഇന്ന് കൈമാറും; കാവല്‍ സമരം തുടങ്ങും

Published : Nov 23, 2018, 07:54 AM ISTUpdated : Nov 23, 2018, 08:36 AM IST
ഹൈക്കോടതി നിര്‍ദ്ദേശം: പ്രീത ഷാജി വീടിന്‍റെ താക്കോൽ ഇന്ന് കൈമാറും; കാവല്‍ സമരം തുടങ്ങും

Synopsis

കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന പ്രീത ഷാജി ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇന്ന് വീടിൻറെ താക്കോൽ റവന്യൂ അധികൃതർക്ക് കൈമാറും. ഉച്ചക്ക് ശേഷം തൃക്കാക്കര വില്ലേജ് ഓഫീസറെത്തി താക്കോൽ വാങ്ങും.   

കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇന്ന് വീടിൻറെ താക്കോൽ റവന്യൂ അധികൃതർക്ക് കൈമാറും. ഉച്ചക്ക് ശേഷം തൃക്കാക്കര വില്ലേജ് ഓഫീസറെത്തി താക്കോൽ വാങ്ങും. 

ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോൽ കൈമാറണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. കോടതിയലക്ഷ്യം ഒഴിവാക്കാനാണ് താക്കോൽ കൈമാറുന്നതെന്ന് പ്രീത ഷാജി പറഞ്ഞു. കിടപ്പാടം ജപ്തി ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കാൻ കോടതി ഉത്തരവ് അനുസരിക്കണമെന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. വീട് ഒഴിഞ്ഞ് താക്കോൽ കൈമാറിയ ശേഷം പ്രീത ഷാജിയും കുടുംബവും വൈകുന്നേരം മുതൽ വീട് കാവൽ സമരം തുടങ്ങും. വീട്ടിലേക്ക് കയറുന്ന വഴിയിൽ ഷെഡ്ഡു കെട്ടിയാണ് പുതിയ സമരം നടത്തുക. സർഫാസി വിരുദ്ധ ജനീക പ്രസ്ഥാനം, മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതി എന്നിവർ ഇവരുടെ സമരത്തിന് പിന്തുണ നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി