
ചെന്നൈ: തമിഴ്നാട്ടിലെ വിരുധനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബ്ലഡ് ബാങ്ക് വഴിയാണ് 24 കാരിയായ ഗര്‍ഭിണായായ യുവതി രക്തം സ്വീകരിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശിവകാശിയിലെ ബ്ലഡ് ബാങ്കില്‍ നിന്നാണ് രക്തം നല്‍കിയത്. കൃത്യമായ പരിശോധന നടത്താതെ എച്ച്ഐവിയും ഹെപ്പറ്റൈറ്റിസ് ബിയുമുള്ള യുവാവില്‍ നിന്ന് സ്വീകരിച്ച രക്തമാണ് ആശുപത്രിക്ക് കൈമാറിയത്.
ഒരു സന്നദ്ധ സംഘടനയുടെ രക്ത ദാന ക്യാമ്പിനിടെയാണ് എച്ച്ഐവി പോസീറ്റീവായ യുവാവ് നിന്ന് രക്തം നല്‍കിയത്. പ്രാഥമിക പരിശോധന പോലും നടത്താത രക്തം സ്വീകരിച്ച ലാബ് അധികൃതരുടെ വീഴച്ചയാണ് അനസാഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എച്ച്ഐവി പോസീറ്റീവ് ആണെന്ന് തിരിച്ചറിയാതിരുന്ന യുവാവ് കഴിഞ്ഞ ദിവസം വിദേശയാത്രക്കുള്ള വൈദ്യപരിശോധനയക്കിടെയാണ് രോഗബാധ മനസിലാക്കിയത്.
യുവാവ് തന്നെ ആശുപത്രി അധികൃതരെ സമീപിച്ച് രക്തം നല്‍കിയത് ചൂണ്ടികാട്ടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയായ യുവതിക്കാണ് രക്തം കൊടുത്തതെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ യുവതിക്ക് എയിഡ്സ് പിടിപെട്ടതായി വ്യക്തമായിട്ടുണ്ട്. എച്ച്ഐവി വൈറസ് പകരുന്നത് തടയുന്നതിനുള്ള ചികിത്സയ്ക്ക് യുവതിയെ വിധേയമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ലാബ് ടെക്നീഷ്യന്‍മാരെ സസ്പെന്‍റ് ചെയ്തു. സംസ്ഥാന ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറകട്റുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam