ഗര്‍ഭിണിയുടെ തലയറുത്ത മൃതദേഹം ചാക്കുകളില്‍; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലവുമായി പൊലീസ്

Published : Feb 02, 2018, 09:02 PM ISTUpdated : Oct 05, 2018, 03:30 AM IST
ഗര്‍ഭിണിയുടെ തലയറുത്ത മൃതദേഹം ചാക്കുകളില്‍; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലവുമായി പൊലീസ്

Synopsis

ഹൈദരാബാദ്: തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് പൊലീസ്. ജനുവരി 30നാണ് യുവതിയുടെ മൃതദേഹത്തിന്‍റെ പല ഭാഗങ്ങള്‍ രണ്ടു ചാക്കുകളില്‍ നിന്ന് കണ്ടെത്തിയത്. ഹൈദരാബാദിലെ കൊണ്ടാപുരിലെ ബൊട്ടാനിക്കല്‍ ഗാര്‍ഡന് സമീപത്ത് നിന്നും മുനിസിപ്പാലിറ്റി തൊഴിലാളികളാണ് മൃതദേഹമടങ്ങിയ ചാക്കുകള്‍ കണ്ടെത്തിയത്. 

യുവതി എട്ടുമാസം ഗര്‍ഭിണിയായിരുന്നെന്നും ആന്തരികാവയവങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തല ഒരു ചാക്കിലും ശരീരം മറ്റൊരു ചാക്കിലുമായിരുന്നു.  മറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും ചുവപ്പ് നിറത്തിലുള്ള പൈജാമയും ഒരു ചാക്കില്‍ നിന്നും പൊലീസ് കണ്ടെടുത്തു. യുവതി കൊല്ലപ്പെട്ടത് ജനുവരി  27 നോ 28 നോ ആകാമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണത്തില്‍ പുരോഗമനമില്ലാത്തതിനാലാണ് എന്തെങ്കിലും തെളിവ് നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും; ജനുവരി 17ന് അന്വേഷണം പൂർത്തിയാക്കണം
ശബരിമല സ്വർണക്കൊള്ള - അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും; ജനുവരി 17ന് അന്വേഷണം പൂർത്തിയാക്കണം