
കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാൻ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കാൽലക്ഷം പേരെ ഉൾക്കൊള്ളുന്ന പന്തലിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന് എത്തുന്നവർക്ക് ഭക്ഷണം വിളമ്പാൻ 50 സ്റ്റാളുകൾ കുടുംബശ്രീ ഒരുക്കും.
4800 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 35 ലക്ഷം രൂപ ചെലവിട്ടാണ് ഉദ്ഘാടനത്തിന്റെ വേദി ഒരുക്കുന്നത്. ഓഹരി ഉടമകൾക്കും പദ്ധതിക്ക് സ്ഥലം വിട്ടുനൽകിയവർക്കും പന്തലിൽ പ്രത്യേക സൗകര്യം ഒരുക്കും. ഉദ്ഘാടന ദിവസം രാവിലെ പ്രധാന വേദിയിൽ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിൽ കേളികൊട്ട് നടക്കും. തുടർന്ന് മറ്റ് കലാപരിപാടികളും നടക്കും. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് അടക്കമുള്ള ചടങ്ങുകളും തത്സമയം പ്രദർശിപ്പിക്കും. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവരെ എയർപോർട്ടിൽ എത്തിക്കാൻ 20 സ്വകാര്യ ബസ്സുകളും 40 കെ.എസ്.ആർ.ടി.സി ബസ്സുകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെ അഞ്ച് മിനുറ്റ് ഇടവിട്ടുള്ള സർവീസുകളിൽ യാത്ര സൗജന്യമായിരിക്കും. ഉദ്ഘാടനത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകാൻ വിപുലമായ ഒരുക്കങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. മട്ടന്നൂർ കീഴല്ലൂർ പ്രദേശങ്ങളിലായി 25 വീതം സ്റ്റാളുകളാണ് തുറക്കുക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂരിൽ നിന്ന് വിമാനം പറന്നുയരന്ന് കാണാൻ ഒരു ലക്ഷം പൊതുജനങ്ങൾ എത്തുമെന്നാണ് കിയാലിന്റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam