സേനാ മെഡലുകളും ബഹുമതികളും പ്രഖ്യാപിച്ചു

By Web TeamFirst Published Aug 14, 2018, 8:28 PM IST
Highlights

ഓഖി ദുരന്തത്തിനിടെ കേരളാതീരത്ത് മത്സ്യതൊഴിലാളികളെ രക്ഷിച്ച നാവിക സേനാ ക്യാപ്റ്റൻ പി. രാജ് കുമാർ ഉൾപ്പടെ 20 പേർക്കാണ് ശൗര്യചക്ര. 

ദില്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡലുകളും ബഹുമതികളും രാഷ്ട്രപതി പ്രഖ്യാപിച്ചു.  ലാൻസ് നായിക്ക് വ്രമ പാൽ സിങിന്  മരണാനന്തര ബഹുമതിയായി കീർത്തി ചക്ര പ്രഖ്യാപിച്ചു.  2017 നവംബറിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് വ്രമ പാൽ സിങ് കൊല്ലപ്പെട്ടത്.

ഓഖി ദുരന്തത്തിനിടെ കേരളാതീരത്ത് മത്സ്യതൊഴിലാളികളെ രക്ഷിച്ച നാവിക സേനാ ക്യാപ്റ്റൻ പി. രാജ് കുമാർ ഉൾപ്പടെ 20 പേർക്കാണ് ശൗര്യചക്ര. ജമ്മു കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ ഓറംഗസേബിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര പ്രഖ്യാപിച്ചു.

ധീരതയ്ക്കുള്ള  സേനാ മെഡലുകൾക്ക് കരസേനയിലെ 96 പേർ അർഹരായി. നാവികസേനയില 11 പേർക്കും വ്യോമസേനയിലെ 3 പേർക്കും സേനാ മെഡലുകൾ സമ്മാനിക്കും.  മികച്ച സേവനത്തിനുള്ള മെഡലിന് സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി കെ.എം.വർക്കിയും അർഹനായി 
 

click me!