തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് ഒന്നര രൂപ വരെ

By Web TeamFirst Published Aug 30, 2018, 5:25 PM IST
Highlights

മൊത്തക്കച്ചവട വിപണിയില്‍ കിലോയ്ക്ക് രണ്ട് രൂപയില്‍ താഴെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ ചിലയിടങ്ങളിലെ മൊത്ത കച്ചവട വിപണിയില്‍ രണ്ട് രൂപയ്ക്ക് ഒരു കിലോ തക്കാളി ലഭിക്കുമ്പോള്‍ ആന്ധ്രയിലെ മഡനപള്ളിയില്‍ ഒരു രൂപ അറുപത് പൈസയാണ്.
കേരളത്തിലെ അടക്കമുള്ള വിപണിയില്‍ വരും ദിവസങ്ങളില്‍ ഇതിന്‍റെ പ്രതിഫലനമുണ്ടാകുമെന്നാണ് സൂചന

ദില്ലി: രാജ്യത്തെ തക്കാളി കര്‍ഷകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും തക്കാളിയുടെ വില വലിയ തോതില്‍ ഇടിഞ്ഞു. കഴിഞ്ഞ മാസം നൂറ് രൂപവരെ കിലോയ്ക്ക് ഉണ്ടായിരുന്ന തക്കളി ഇപ്പോള്‍ കേവലം ഒന്നര രൂപയ്ക്ക് പോലും ലഭിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

മൊത്തക്കച്ചവട വിപണിയില്‍ കിലോയ്ക്ക് രണ്ട് രൂപയില്‍ താഴെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ ചിലയിടങ്ങളിലെ മൊത്ത കച്ചവട വിപണിയില്‍ രണ്ട് രൂപയ്ക്ക് ഒരു കിലോ തക്കാളി ലഭിക്കുമ്പോള്‍ ആന്ധ്രയിലെ മഡനപള്ളിയില്‍ ഒരു രൂപ അറുപത് പൈസയാണ്.
കേരളത്തിലെ അടക്കമുള്ള വിപണിയില്‍ വരും ദിവസങ്ങളില്‍ ഇതിന്‍റെ പ്രതിഫലനമുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷങ്ങളിലും തക്കാളിക്ക് വലിയ തോതില്‍ വില ഇടിഞ്ഞിട്ടുണ്ട്. അന്ന് റോഡില്‍ തക്കാളി ഒഴുക്കിയുള്ള കര്‍ഷകരുടെ പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

click me!