ഭക്തയെ ബന്ദിയാക്കി പീഡനം: അയോധ്യയിൽ പുരോഹിതനെ അറസ്റ്റ് ചെയ്തു

Published : Jan 03, 2019, 07:47 AM IST
ഭക്തയെ ബന്ദിയാക്കി പീഡനം: അയോധ്യയിൽ പുരോഹിതനെ അറസ്റ്റ് ചെയ്തു

Synopsis

മുപ്പത് വയസ്സുള്ള യുവതിയെ തടഞ്ഞു വച്ച് പീഡിപ്പിച്ച കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്. ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ നിർബന്ധമായി ഇവിടെ താമസിപ്പിച്ചത്.  

അയോധ്യ: ക്ഷേത്രദർശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി ബലാത്സം​ഗം ചെയ്ത സംഭവത്തിൽ വരാണസിയിൽ പുരോഹിതൻ അറസ്റ്റിലായി. മുപ്പത് വയസ്സുള്ള യുവതിയെ തടഞ്ഞു വച്ച് പീഡിപ്പിച്ച കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്. ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ നിർബന്ധമായി ഇവിടെ താമസിപ്പിച്ചത്.

ഡിസംബർ 24 ന്  അയോധ്യയിലെത്തിയ യുവതിയെ പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവർ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി രക്ഷിക്കുകയും ചെയ്യുകയായിരുന്നു. അയോധ്യയിലെ മുതിർന്ന പുരോഹിതരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയും തൃണമൂലും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ'; രൂക്ഷ വിമർശനമുയർത്തി ചന്ദ്രകുമാർ ബോസ്; ടിഎംസി വിട്ടു
ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ; സിജെപിയുടെ അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പൊലീസിൽ പരാതി, ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം