
പത്തനംതിട്ട: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ കീഴടങ്ങിയ വൈദികനെ റിമാന്‍റ് ചെയ്തു. കേസിലെ
നാലാം പ്രതിയും ഓർത്തഡോക്സ് സഭാ വൈദികനുമായ ജെയ്സ് കെ ജോർജിനെയാണ് ഒമ്പത് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 23 വരെ റിമാൻഡ് ചെയ്തത്.
ഇന്നലെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയ ജെയ്സിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ സഹപാഠിയായ ജെയ്സ് കൗൺസിലിംഗ് നടത്താനെന്ന പേരിൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തുവെന്നാണ് ആരോപണം. പല തവണ ഭീഷണിപ്പെടുത്തി ഹോട്ടല്‍ ബില്‍ അടപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ദില്ലി ഭദ്രാസനത്തിലെ വൈദികനാണ് ജെയ്സ്.
നിലവില്‍ കേസില്‍ പ്രതികളായ നാലു പേരും കീഴടങ്ങി. നേരത്തെ കീഴടങ്ങിയ രണ്ടു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതി എബ്രഹാം വർഗീസ് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് കീഴടങ്ങിയത്. യുവതിയുടെ അയൽവാസിയും ബന്ധുവുമായ എബ്രഹാം വർഗീസ് യുവതിയുടെ പതിനാറാം വയസു മുതൽ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.
ബന്ധം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വിവാഹ ശേഷവും ബലാൽസംഗം തുടർന്നു. നാഞ്ഞൂറിലേറെ തവണ ബന്ധപ്പെട്ടുവെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പ്രതികൾ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതി ജോബ് മാത്യുവും മൂന്നാം പ്രതി ജോൺസൻ വി മാത്യുവും ജാമ്യത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam