മോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമെന്ന് ബിജെപി നേതാവ്; ദൈവങ്ങളെ അപമാനിച്ചെന്ന് കോൺ​ഗ്രസ്

Published : Oct 13, 2018, 09:14 AM ISTUpdated : Oct 13, 2018, 09:18 AM IST
മോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമെന്ന് ബിജെപി നേതാവ്; ദൈവങ്ങളെ അപമാനിച്ചെന്ന് കോൺ​ഗ്രസ്

Synopsis

ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അവദൂത് പറഞ്ഞു. ഒരു മറാത്തി വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവദൂത്. എന്നാൽ അവദൂതിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ്      രം​ഗത്തെത്തി. ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.  

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന വാദവുമായി ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററിലൂടെ വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്.

ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അവദൂത് പറഞ്ഞു. ഒരു മറാത്തി വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവദൂത്. എന്നാൽ അവദൂതിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

അവദൂതിന്റെ നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണിത്. അതുകൊണ്ടുതന്നെ ഇതിന് അധികം പ്രധാന്യം നൽകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോൺഗ്രസ് വക്താവ് അതുൽ ലോന്തെ പറഞ്ഞു. ബിജെപിയുടെ സംസ്കാരത്തിന്റെ നിലവാരത്തെ തുറന്ന് കാട്ടുന്നതാണ് പരാമർശമെന്നും ലോന്തെ വ്യക്തമാക്കി.

അതേസമയം എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദും അവദൂതിനെതിരെ രംഗത്തെത്തി. ഒരു എൻജിനീയറിങ് ബിരുദധാരിയാണ് അവദൂത്. എന്നാൽ അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് യഥാർത്ഥമാണോയെന്ന് പരിശോധിക്കാനുള്ള സമയമായി. ഒരിക്കലും ഇത്തരമൊരു പ്രസ്താവന അവദൂതിൽനിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവ്ദാഹ് വ്യക്താക്കി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു