
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 66ആം ജന്മദിനം. ഗുജറാത്തിൽ കുടുംബത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം. അമ്മ ഹിരാബായിൽ നിന്ന് അനുഗ്രഹം വാങ്ങിക്കുന്ന മോദി കുടുംബാംഗങ്ങളേയും സന്ദർശിക്കും. ആദിവാസി ജില്ലയായ ദാഹോഡിൽ ജലചേസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
നവ്സാരിയിൽ 11,223 അംഗപരിമിതർക്ക്, 17,000 സഹായക്കിറ്റുകൾ വിതരണം ചെയ്യും. 1,000 പേർക്ക് വീൽ ചെയറുകളും 1,000 പേർക്ക് ശ്രവണ സാഹയയന്ത്രവും നൽകും. മോദിയുടെ ജന്മദിനം സേവാ ദിവസമായി ആചരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അണികളോട് ബിജെപി അധ്യക്ഷൻ അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam