ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനമായി തുടരുന്നു. നോയിഡയിലും ഗാസിയാബാദിലും നാളെ വരെ സ്കൂളുകൾക്ക് അവധി നീട്ടി നൽകി.
ദില്ലി: ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനമായി തുടരുന്നു. നോയിഡയിലും ഗാസിയാബാദിലും നാളെ വരെ സ്കൂളുകൾക്ക് അവധി നീട്ടി നൽകി. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത പുകമഞ്ഞ് ദൃശ്യപരിധിയെ ബാധിച്ചു. ദില്ലിയിൽ കനത്ത പുകമഞ്ഞ് വ്യോമ റെയിൽ ഗതാഗതത്തെ സാരമായ ബാധിച്ചു.
ദില്ലി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകിയിട്ടുണ്ട്. 4.3 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ശൈത്യ തരംഗത്തോടൊപ്പം ദില്ലിയിൽ വായുമലിനീകരണവും രൂക്ഷമായി തുടരുന്നു. വളരെ മോശം വിഭാഗത്തിലാണ് നിലവിൽ ദില്ലിയിലെ വായു ഗുണനിലവാരം.
