ഇന്ധന വില വർദ്ധന : നവംബർ 15 ന് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്ക്

By Web TeamFirst Published Oct 22, 2018, 1:23 PM IST
Highlights

ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം.


തിരുവനന്തപുരം: ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം. കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സർവ്വീസ് നിർത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വിശദമാക്കി. 

വിദ്യാർത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വർധന, ഡീസലിന് സബ്‌സിഡി , റോഡ് ടാക്സ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അനിശ്ചിതകാല സമരത്തിന്  മുന്നോടിയായി നടത്തുന്ന സൂചന പണിമുടക്കാണിതെന്നും ഫെഡറേഷൻ ഭാരവാഹികള്‍ പറഞ്ഞു.


അതേസമയം പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാൻ ദില്ലി സ‍ർക്കാർ തയ്യാറാകണം എന്നാവശ്യപ്പെട്ട് ദില്ലിയിൽ പമ്പുടമകളുടെ സമരം നടക്കുകയാണ് ഇന്ന്. പെട്രോൾ ഡീലേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. നാളെ അഞ്ച് മണിവരെയാണ് സമരം
 

click me!