
തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനായ സുധാകരൻ വാഹനാപകടത്തിൽ മരിക്കുന്നത് കഴിഞ്ഞ വർഷം ആഗസ്റ്റിലാണ്. അധ്യാപനരംഗത്തെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട സുധാകരൻ സാർ. പ്രണയവിവാഹിതരായിരുന്നു സുധാകരനും ഭാര്യ ഷിൽനയും. നാലുവർഷം മുമ്പാണ് ഇവർ കുഞ്ഞുങ്ങളുണ്ടാകാനുള്ള ഐവിഎഫ് ട്രീറ്റ്മെന്റ് ആരംഭിച്ചത്. എന്നാൽ കുഞ്ഞുങ്ങളെ കാണാനുളള ഭാഗ്യം വിധി അദ്ദേഹത്തിന് നൽകിയില്ല.
ഇന്നലെയാണ് ഏട്ടന്റെ കൺമണികൾക്ക് പേരിട്ടു എന്ന തലക്കെട്ടോടെ സുധാകരന്റെ ഭാര്യ സഹോദരിയായ ഷിജിന കണ്ണൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത്. നിമ മിത്ര സുധാകരൻ, നിയ മാൻവി സുധാകരൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരെന്നും ഷിജിന കൂട്ടിച്ചേർത്തിട്ടുണ്ട്. കുഞ്ഞിന് വേണ്ടിയുളള ചികിത്സയുടെ പാതി വഴിയിലാണ് സുധാകരൻ ഈ ലോകത്തോട് വിട പറഞ്ഞത്.
എന്നാൽ വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ഷിൽന ചികിത്സ പൂർത്തിയാക്കി. ഇരട്ട പെൺകുഞ്ഞുങ്ങളാണ് സുധാകരന് പിറന്നത്. മറ്റൊരു ലോകത്തിരുന്ന് സുധാകരൻ ഇതെല്ലാം കാണുന്നുണ്ടെന്ന് എല്ലാവരും ഒരേ മനസ്സോടെ വിശ്വസിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam