മോദിയേയും യോഗിയേയും നേരിടാൻ പ്രിയങ്ക; എഐസിസിയിൽ വൻ അഴിച്ച് പണി

Published : Jan 23, 2019, 02:14 PM ISTUpdated : Jan 23, 2019, 05:56 PM IST
മോദിയേയും യോഗിയേയും നേരിടാൻ പ്രിയങ്ക; എഐസിസിയിൽ വൻ അഴിച്ച് പണി

Synopsis

ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോ​ഗികമായി ചുമതലയേൽക്കുന്നത്. ആദ്യമായിട്ടാണ് കോൺ​ഗ്രസിന്റെ നേതൃനിരയിലേക്ക് പ്രിയങ്ക ​ഗാന്ധി എത്തുന്നത്. 

ഉത്തർപ്രദേശ്: അടുത്തെത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ സാന്നിദ്ധ്യമാകാൻ പ്രിയങ്ക ​ഗാന്ധി വധേരയും. കിഴക്കൻ ഉത്തർപ്രദേശിലെ എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതല ഇനിമുതൽ പ്രിയങ്കക്കാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്.

ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോ​ഗികമായി ചുമതലയേൽക്കുന്നത്. ആദ്യമായിട്ടാണ് കോൺ​ഗ്രസിന്റെ നേതൃനിരയിലേക്ക് പ്രിയങ്ക ​ഗാന്ധി എത്തുന്നത്. ഇതിന് മുമ്പ് പല തെരഞ്ഞെടുപ്പുകളിലും സോണിയ ​ഗാന്ധിയ്ക്കും രാഹുൽ ​ഗാന്ധിക്കുമൊപ്പം പ്രിയങ്കയും പ്രചരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു.

എൺപത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ പ്രിയങ്കയുടെ സാന്നിദ്ധ്യം കൊണ്ട് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്.  സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേൽപ്പിച്ചിരിക്കുന്നത് കെ സി വേണു​ഗോപാലിനെയാണ്. ഹരിയാനയുടെ ജനറൽ സെക്രട്ടറിയായി ​ഗുലാം നബി ആസാദിനെയുമാണ് രാഹുൽ ​ഗാന്ധി നിയമിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സർക്കാർ ജീവനക്കാരനായ അച്ഛൻ മരിച്ചിട്ട് ഒരു വ‍ർഷം, ആശ്രിത നിയമനം നേടിയ അമ്മയെ കൊലപ്പെടുത്തി മകൾ, ലക്ഷ്യം സ‍ർക്കാർ ജോലി
നാഷണൽ പെർമിറ്റ് ലോറികളിൽ എത്തും, ദേശീയപാതയ്ക്കരികിലെ വീടുകളിൽ മോഷണം, പിടിയിലായത് ഉത്തരേന്ത്യൻ മോഷ്ടാക്കൾ