
ഉത്തർപ്രദേശ്: തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മഹാരാഷ്ട്രയിൽ പതിനേഴുകാരനടക്കം ഒൻപത് പേർ അറസ്റ്റിൽ. താനെ, മുംബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളിൽ നിന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്. റിപ്പബ്ളിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ അറസ്റ്റ്. ദിവസങ്ങളായി പൊലീസ് ഇവരെ പിൻതുടരുന്നിരുന്നതായിട്ടാണ് റിപ്പോർട്ട്.
അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. അഞ്ചിടങ്ങളിലായി ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടകവസ്തുക്കൾ, മാരകായുധങ്ങൾ, രാസവസ്തുക്കൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, സിം കാർഡുകൾ, ആസിഡ് എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam