ഷെറിന് തെറ്റു പറ്റി; അര്‍ച്ചനയുടെ ആരോപണം ശരിവച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

Published : Oct 14, 2018, 05:01 PM ISTUpdated : Oct 14, 2018, 05:55 PM IST
ഷെറിന് തെറ്റു പറ്റി;  അര്‍ച്ചനയുടെ ആരോപണം ശരിവച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

Synopsis

ഡബ്ള്യൂ.സി.സി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലിയില്‍  നിന്നും ദുരനുഭവം ഉണ്ടായെന്ന അര്‍ച്ചന പത്മിനിയുടെ ആരോപണം ശരിവച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. 

തിരുവനന്തപുരം:  ഡബ്ള്യൂ.സി.സി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലിയില്‍  നിന്നും ദുരനുഭവം ഉണ്ടായെന്ന അര്‍ച്ചന പത്മിനിയുടെ ആരോപണം ശരിവച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. 

പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു ബാദുഷ. ബാദുഷയുടെ അസിസ്റ്റന്റായാണ് ഷെറിന്‍ സ്റ്റാന്‍ലി ജോലി ചെയ്തിരുന്നത്. ഷെറിന് അബദ്ധം പറ്റിപ്പോയിരുന്നു. ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്ന് ബാദുഷയുടെ ശബ്ദ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ന്റെ ഗ്രൂപ്പിൽ ആണ് ബാദുഷയുടെ സന്ദേശം എത്തിയത്

ഷെറിന്‍ സ്റ്റാന്‍ലിക്ക് സസ്‌പെൻഷൻ നല്‍കിയിരുന്നെന്നും അര്‍ച്ചനയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നുമായിരുന്നു ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത് . സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തു. സാങ്കേതിക പ്രവര്‍ത്തന്‍ ഇപ്പോഴും സസ്പെന്‍ഷനിലാണെന്നും അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ