മോഷ്ടിച്ച വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കല്‍: ഒരാള്‍ പിടിയില്‍

By Web DeskFirst Published Jul 22, 2016, 5:37 PM IST
Highlights

തൊടുപുഴ: മോഷണ വണ്ടികൾ തമിഴ്നാട്ടിലെ പൊളിക്കൽ സംഘത്തിന് കൈമാറുന്നതിലെ ഇടനിലക്കാരനായ ഒരാളെ തൊടുപുഴ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിയായ ശിവശങ്കരപ്പിളളയാണ് അറസ്റ്റിലായത്.  

തൊടുപുഴ കരിങ്കുന്നം സ്റ്റേഷനതിർത്തിയിൽ നടന്ന വാഹന മോഷവുമായ് ബന്ധപ്പെട്ടു പിടിയിലായ പ്രതികളിൽ നിന്നാണ് ശിവശങ്കരപ്പിളളയെക്കുറിച്ചുളള വിവരങ്ങൾ പോലീസിന് ലഭ്യമായത്. പിടികൂടി ചോദ്യം ചെയ്തപ്പോൾ മോഷണ വണ്ടികൾ വാങ്ങി പൊളിച്ചുവിൽക്കുന്ന തമിഴനാട് സ്വദേശികളായ ശെൽവരാജ്, നാഗരാജ് എന്നിവരുടെ ഇടനിലക്കാരനാണ് താനെന്ന് ശിവശങ്കര പിളള കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.

വാഴക്കുളം, കാളിയാർ, പീരുമേട്, കുന്നത്തുനാട്, കൊടകര, കൂത്താട്ടുകുളം, തുടങ്ങി നിരവധി സ്റ്റേഷനതിർത്തിളിൽ നിന്ന് മോഷ്ടിക്കപ്പെട്ട നൂറിലേറെ വാഹനങ്ങൾ പൊളിച്ചു വിൽക്കപ്പെട്ടതായുമാണ് പോലീസിന് കിട്ടിയ വിവരം.

മോഷണ വണ്ടികൾ വിൽക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെങ്കിലും ആദ്യമാണിയാൾ അറസ്റ്റിലാകുന്നതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കരിങ്കുന്നത്തു നിന്ന് വാഹനം മോഷ്ടിച്ച കേസിൽ ബിൻസു സണ്ണി എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവർ തമിഴ്നാട്ടിൽ കൊണ്ടു പോയ് വിറ്റിരുന്ന ഇന്നോവ കാർ വീണ്ടെടുക്കാനും പോലീസിനായി. മറ്റു പ്രതികൾക്കു വേണ്ടിയുളള അന്വേഷണം ഊർജ്ജിതമായ് തുടരുകയാണെന്നും പോലീസ് പറഞ്ഞു.

 

click me!