ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം മന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി

Published : Oct 08, 2018, 06:07 PM ISTUpdated : Oct 08, 2018, 06:23 PM IST
ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം മന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി

Synopsis

  ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് നേരെ യുവമോർച്ചയുടെ കരിങ്കൊടി  പ്രതിഷേധം. പാലക്കാട് നഗരത്തില്‍ വെച്ചാണ് മന്ത്രിയുടെ വാഹനത്തിനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എലപ്പുള്ളിയിലും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. 

 

പാലക്കാട്: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് നേരെ യുവമോർച്ചയുടെ കരിങ്കൊടി  പ്രതിഷേധം. പാലക്കാട് നഗരത്തില്‍ വെച്ചാണ് മന്ത്രിയുടെ വാഹനത്തിനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എലപ്പുള്ളിയിലും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. 

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ പുനപരിശോധനാ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പുതിയ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുനപരിശോധനാ ഹർജി നൽകാനാകില്ല. മറ്റുള്ളവർ നൽകുന്നതിനെ എതിർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ
കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം