
നെഹ്റു ഗ്രൂപ്പിന് കീഴില്‍ ലക്കിടിയിലും പാമ്പാടിയിലും പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ അധ്യയനം ഉടന്‍ ആരംഭിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജില്‍ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരക്കാര്‍ നിരത്തിയ ആവശ്യങ്ങള്‍ പരിഗണിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യാതെ മാനേജ്മെന്റിന് താല്‍പര്യമുള്ളവരെയും അനുകൂല സമീപനമുള്ളവരെയും മാത്രം ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടക്കുന്നു എന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഉപരോധിച്ചത്.
കോണ്‍ഫറന്‍സ് ഹാളില്‍ പ്രിന്‍സിപ്പാളിനെയും ചെയര്‍മാനെയും തടഞ്ഞുവച്ച് ചര്‍ച്ച നടക്കുന്നതിനിടെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരും ഉപരോധത്തിനെത്തി. പൊലീസ് ഇടപെട്ട് പി കൃഷ്ണദാസിനെ മോചിപ്പിക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി. പാമ്പാടി കോളേജില്‍ സമരം ചെയ്ത നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നീക്കത്തിനെതിരെയടക്കം പ്രതിഷേധം ഇരമ്പി. സമരക്കാരെ ഒഴിവാക്കി പ്രത്യേക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ചെയര്‍മാന്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്താമെന്ന് ചെയര്‍മാന്‍ എഴുതി ഒപ്പിട്ടു നല്കിയതോടെ ഉപരോധം അവസാനിച്ചു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാദാപുരത്ത് നിന്നുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൃഷ്ണദാസിന്റെ വീട്ടിലേക്കും പാമ്പാടി നെഹ്‍റു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam