മണിക്കെതിരെ പൊമ്പിളൈ ഒരുമൈയുടെ സമരം തുടരുന്നു; ഉമ്മന്‍ചാണ്ടി ഇന്ന് മൂന്നാറിലെത്തും

Published : Apr 26, 2017, 01:23 AM ISTUpdated : Oct 04, 2018, 11:54 PM IST
മണിക്കെതിരെ പൊമ്പിളൈ ഒരുമൈയുടെ സമരം തുടരുന്നു; ഉമ്മന്‍ചാണ്ടി ഇന്ന് മൂന്നാറിലെത്തും

Synopsis

മൂന്നാര്‍: വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം തുടരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്ട്ടി നേതാവ് സി.ആര്‍. നീലകണ്ഠനും നിരാഹാര സമരത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.  സമരത്തിന് പിന്തുണയുമായി വിവിധ രാഷ്‌ട്രീയ നേതാക്കളും സംഘടനാ ഭാരവാഹികളും ഇന്നലെ സമരപ്പന്തലിലെത്തിയിരുന്നു.  ഇന്നും നിരവധി പേര്‍ പിന്തുണയുമായി സമരപ്പന്തലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

എന്നാല്‍ പൊമ്പിളൈ ഒരുമൈ മുമ്പ് നടത്തിയ സമരത്തിലെ പോലെയുള്ള തൊഴിലാളി പങ്കാളിത്തം ഇത്തവണയില്ല.  വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ പറയുന്നത്.  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ 11 മണിയോടെ മൂന്നാറിലെത്തും.  കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കും.  കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും ഉമ്മന്‍ചാണ്ടിയോടൊപ്പം മൂന്നാറിലെത്തും. ബി.ജെ.പി നേതാവ് എം.ടി രമേശും ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി