ശബരിമല വിധിയ്ക്കെതിരായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം; കടകംപള്ളിയ്ക്ക് നേരെ കരിങ്കൊടി

Published : Oct 10, 2018, 07:28 PM ISTUpdated : Oct 10, 2018, 07:43 PM IST
ശബരിമല വിധിയ്ക്കെതിരായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം; കടകംപള്ളിയ്ക്ക് നേരെ കരിങ്കൊടി

Synopsis

ദേശീയപാതകള്‍ അടക്കം ഉപരോധിച്ച് നടത്തിയ പ്രതിഷേധങ്ങളിൽ രണ്ടിടത്ത് സംഘർഷമുണ്ടായി. തിരുവന്തപുരത്ത് പാളയത്ത് നിന്ന് സെക്രട്ടേറിയേറ്റിലേക്കായിരുന്നു എന്‍എസ്എസിന്‍റെ പ്രതിഷേധ റാലി. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. ദേശീയപാതകള്‍ അടക്കം ഉപരോധിച്ച് നടത്തിയ പ്രതിഷേധങ്ങളിൽ രണ്ടിടത്ത് സംഘർഷമുണ്ടായി. പന്തളത്ത് നിന്ന് തുടങ്ങിയ എന്‍ഡിഎയുടെ പ്രതിഷേധ മാര്‍ച്ച് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു

എന്എസ്സ്എസിനും എന്‍ഡിഎക്കുമൊപ്പമാണ് വിവിധ ഹിന്ദു സംഘടനകള്‍ സംയുക്തമായി തെരുവിലറങ്ങിയത്. പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്കായിരുന്നു എന്‍ഡിഎയുടെ ലോങ്ങ് മാര്‍ച്ച്. വിശ്വാസികള്‍ക്ക് ഒപ്പമാണ് എസ്എന്‍ഡിപിയെന്നും വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും തുഷാര്‍ വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാന് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ബിഡിജെഎസ് നിലപാട്

തിരുവന്തപുരത്ത് പാളയത്ത് നിന്ന് സെക്രട്ടേറിയേറ്റിലേക്കായിരുന്നു എന്‍എസ്എസിന്‍റെ പ്രതിഷേധ റാലി. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. മൂവാറ്റുപുഴയിലെ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി.

കൊച്ചിയില്‍ വൈറ്റിലയിലെ തിരക്കേറിയ പാത ഒരുമണിക്കൂറോളം വിവിധ സംഘടനകള്‍ ഉപരോധിച്ചത് ഗതാഗത തടസത്തിന് കാരണമായി. പ്രധാന റോഡുകള്‍ അടക്കം ഉപരോധിച്ച് എല്ലാ ജില്ലകളിലും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡിലിറങ്ങിയതോടെ ജനം വലഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ചു, സർക്കാർ ഉത്തരവിറക്കി; നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഉടൻ അപ്പീൽ നൽകും
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും