
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ ആരോണപണം മറച്ചുവച്ച ബൃന്ദ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നൽകിയത്. എന്നാല്‍ നടപടി വരാത്തതിനാൽ സീതാറായം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അവൈലബിള്‍ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയംലൈംഗിക പീഡന ആരോപണത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും എന്ന് ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അറിയിച്ചു.
ഡിവൈഎഫ്‌ഐ ജില്ലാ നേതാവായ യുവതി ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. സിപിഎമ്മിന്റെ ജില്ലാ തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കള്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നതെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചത്.
പികെ ശശിക്കെതിരായ പരാതിയില്‍ പൊലീസ് കേസ് എടുക്കാത്തതില്‍ വിവിധയിടങ്ങളില്‍ നിന്നായി രൂക്ഷമായ വിമര്‍ശനം നേരിടുന്നതിന് ഇടയിലാണ് ദേശീയ വനിതാ കമ്മീഷന്‍ തീരുമാനം പുറത്ത് വരുന്നത്. യുവതിയുടെ പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം സിപിഎം നേതൃത്വം അന്വേഷണത്തിന് നേരത്തെ തീരുമാനമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam