പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസ്: ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Published : Nov 10, 2026, 06:34 AM IST
PSC Exam Irregularities Case Crime Branch to Question Chairman M R Baiju Again Today

Synopsis

പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്.

നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്ന ബൈജുവിനോട് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് അന്വേഷണസംഘം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്.

ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കർശന നോട്ടീസ് നൽകി. ഇത് മൂന്നാം തവണയാണ് ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്. ഹാജരാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ഇതുവരെ ബൈജു അന്വേഷണസംഘത്തിന് നൽകിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണം; പരാതിക്കാരൻ ഇന്ന് വീണ്ടും സൂപ്രണ്ടിനെ കാണും
കൊലക്കേസിൽ കീഴടങ്ങും മുമ്പ് മകളുടെ വിവാഹം; 4 ലക്ഷം പേർക്ക് ക്ഷണം, വമ്പൻ ചടങ്ങുകൾക്ക് വിവാദ എംഎൽഎ